ആലപ്പുഴ-അങ്കണവാടിയില്‍ വേലി കെട്ടുന്നതിനെ ചൊല്ലി ആലപ്പുഴ പാണാവളളിയില്‍ സിപിഎം-ബിജെപി സംഘര്‍ഷം. സംഭവത്തില്‍ ബിജെപി അംഗങ്ങളായ രണ്ട് ജനപ്രതിനിധികള്‍ക്ക് പരിക്കേറ്റു.
അങ്കണവാടിയുടെ അടുത്തായി ആഴമേറിയ കുളമുണ്ടായിരുന്നു. ഇവിടെ വേലികെട്ടി തിരിക്കാന്‍ സേവാഭാരതിയാണ് തീരുമാനിച്ചത്. എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ എത്തുംമുന്‍പ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഇവിടെയെത്തി പത്തല്‍ നാട്ടി.
ഇത് ബിജെപി അംഗങ്ങള്‍ ചോദ്യം ചെയ്തതോടെയാണ് പാണാവളളി എട്ടാം വാര്‍ഡ് മെമ്പര്‍ ലീന ബാബുവിനും ഒന്‍പതാം വാര്‍ഡ് മെമ്പര്‍ മിഥുന്‍ ലാലിനും മര്‍ദ്ദനമേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
മണിയെ വിമര്‍ശിച്ച ആനിരാജയെ
സി.പി.ഐ ഒറ്റപ്പെടുത്തുന്നു-കെ.സുധാകരന്‍
തിരുവനന്തപുരം- എം.എം.മണിയെ വിമര്‍ശിച്ച ആനി രാജ സി.പി.ഐയില്‍ ഒറ്റപ്പെടുകയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. ആനി രാജയെ പോലുള്ള ദേശീയ നേതാവിനെ തള്ളിപ്പറയുന്ന സി.പി.ഐ നടപടി ശരിയായില്ല. സ്ത്രീകള്‍ക്ക് എതിരെയുള്ള ഇത്തരം നടപടികളില്‍ ഇടപെടാനുള്ള അവകാശം അവര്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മണിയുടെ പ്രസ്താവനയോട് കാനം രാജേന്ദ്രന്‍ പ്രതികരിക്കാത്തത് മോശമാണ്. മണി എല്ലാ കാലത്തും വായില്‍തോന്നിയത് വിളിച്ചുപറയുന്ന നേതാവാണ്. യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിലെ പീഡന ആരോപണം കെട്ടിച്ചമച്ചതാണെന്ന് സുധാകരന്‍ ചോദ്യത്തിനു മറുപടി നല്‍കി.