തിരുവനന്തപുരം- എം.എം.മണിയെ വിമര്‍ശിച്ച ആനി രാജ സി.പി.ഐയില്‍ ഒറ്റപ്പെടുകയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. ആനി രാജയെ പോലുള്ള ദേശീയ നേതാവിനെ തള്ളിപ്പറയുന്ന സി.പി.ഐ നടപടി ശരിയായില്ല. സ്ത്രീകള്‍ക്ക് എതിരെയുള്ള ഇത്തരം നടപടികളില്‍ ഇടപെടാനുള്ള അവകാശം അവര്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മണിയുടെ പ്രസ്താവനയോട് കാനം രാജേന്ദ്രന്‍ പ്രതികരിക്കാത്തത് മോശമാണ്. മണി എല്ലാ കാലത്തും വായില്‍തോന്നിയത് വിളിച്ചുപറയുന്ന നേതാവാണ്. യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിലെ പീഡന ആരോപണം കെട്ടിച്ചമച്ചതാണെന്ന് സുധാകരന്‍ ചോദ്യത്തിനു മറുപടി നല്‍കി.