കൊച്ചി- മുസ്്‌ലിം ലീഗ് യോഗത്തിൽ കനത്ത വിമർശനം ഉയർന്നതിനെ തുടർന്ന് രാജിവെക്കാൻ സന്നദ്ധനാണ് അറിയിച്ച് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. താങ്കൾ ഇടതുപക്ഷത്താണോ യു.ഡി.എഫിലാണോ എന്ന് ലീഗ് സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായ കെ.എസ് ഹംസ ചോദിച്ചതാണ് കുഞ്ഞാലിക്കുട്ടിയെ പ്രകോപിപ്പിച്ചത് എന്നാണ് വാർത്ത. തുടർന്ന് താൻ ഒരു വെള്ള പേപ്പർ തന്നാൽ രാജി എഴുതി നൽകാൻ തയ്യാറാണെന്ന് കുഞ്ഞാലിക്കുട്ടി അറിയിച്ചു. ചന്ദ്രിക ഫണ്ടിൽ സുതാര്യത വേണമെന്ന് പി.കെ ബഷീർ എം.എൽ.എയും കെ.എം ഷാജിയും ആവശ്യപ്പെട്ടു. അതേസമയം, ലീഗ് യോഗത്തിൽ കുഞ്ഞാലിക്കുട്ടിക്ക് എതിരെ വിമർശനം ഉണ്ടായിട്ടില്ലെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. ചന്ദ്രികയുടെ ബാധ്യത തീർക്കാൻ ഓൺലൈൻ ഫണ്ട് ശേഖരണം നടത്തിയതായും പി.എം.എ സലാം വ്യക്തമാക്കി.