Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എം.എം മണി അണ്‍പാര്‍ലമെന്ററി ആയി ഒന്നും പറഞ്ഞില്ല- കോടിയേരി

തിരുവനന്തപുരം - എസ്. ജയശങ്കര്‍ അടക്കമുള്ള കേന്ദ്രമന്ത്രിമാരെ വിമര്‍ശിച്ചും കെ.കെ രമക്കെതിരായ പ്രസംഗത്തില്‍ എം.എം മണിയെ പിന്തുണച്ചും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്രമന്ത്രിമാര്‍ സംസ്ഥാനത്ത് നടത്തുന്ന ഇടപെടല്‍ സദുദ്ദേശപരമല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരളത്തിലെ വികസന പദ്ധതികളെല്ലാം കേന്ദ്രത്തിന്റേതാണെന്നാണ് അവകാശപ്പെടുന്നത്. കേന്ദ്രം പ്രഖ്യാപിച്ച പദ്ധതികള്‍ പോലും നടപ്പാക്കുന്നില്ല. നേമം ടെര്‍മിനല്‍ കോച്ച് ഫാക്ടറി ഇതിനുദാഹരണമാണെന്നും കോടിയേരി പറഞ്ഞു. വിവിധ റെയില്‍പദ്ധതികള്‍ പ്രഖ്യാപിച്ച ശേഷം കേന്ദ്രം ഉപേക്ഷിച്ചു. ദേശീയ പാതാ വികസനം കേന്ദ്ര സംസ്ഥാന സംയുക്ത പദ്ധതിയാണ്. ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം സംസ്ഥാനമാണ് വഹിച്ചത്. കേന്ദ്രമന്ത്രിമാരുടെ ഇടപെടല്‍ സദുദ്ദേശപരമല്ല.
വടകര എം.എല്‍.എ കെ.കെ രമക്ക് എതിരായ എം.എം മണിയുടെ പ്രസ്താവന നിയമസഭക്ക് ഉള്ളില്‍ നടന്നതാണെന്നും അതവിടെ തീര്‍ക്കാമെന്നും കോടിയേരി പറഞ്ഞു.  നിയമസഭയില്‍ പറഞ്ഞത് അവിടെ അവസാനിപ്പിക്കുകയെന്നതാണ് നിലപാട്. അണ്‍പാര്‍ലമെന്ററിയായി ഒന്നുമില്ലെന്നാണ് സ്പീക്കര്‍ ഇക്കാര്യത്തില്‍ സഭയെ അറിയിച്ചത്. അത് അവിടെ അവസാനിപ്പിക്കണം. പരാമര്‍ശങ്ങള്‍ പ്രസംഗശൈലിയില്‍ വന്നതാണ്. മണി പറഞ്ഞത് സി.പി.എമ്മിനും ഇടതുപക്ഷത്തിനും ടി.പി വധകേസില്‍ പങ്കില്ലെന്ന് വ്യക്തമാക്കാനാണ്. ഇടുക്കിയിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകം ഏത് ജഡ്ജിയുടെ വിധിയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശനോട് കോടിയേരി ചോദിച്ചു.
പാര്‍ലമെന്റിലെ വാക്ക് നിരോധം ഏകാധിപത്യമാണെന്ന് അദ്ദേഹം പറഞ്ഞു. അടിയ ന്തരാവസ്ഥയേക്കാള്‍ മോശം രീതിയാണിപ്പോഴുള്ളതെന്നും കോടിയേരി വിമര്‍ശിച്ചു. പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കുന്നു. സര്‍ക്കാര്‍ താല്‍പര്യം മാത്രം പ്രചരിപ്പിക്കുക എന്നതാണ് ഈ നീക്കത്തിന്റെ പിന്നില്‍. ഇത് അപകടകരമായ പോക്കാണ്. ജനങ്ങള്‍ അതിന് പകരംവഴികള്‍ കണ്ടുപിടിക്കുമെന്നും കോടിയേരി പറഞ്ഞു.

 

 

Latest News