ഇടുക്കി-കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയില്‍ മണ്ണിടിഞ്ഞ് വയോധികന്‍ മരിച്ചു. മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റ് എസ്.ടി കോളനി നിവാസി ശ്രീഭണ്ഡാരം(75) ആണ് മരിച്ചത്. തനിച്ചാണ് ഇദ്ദേഹം വീട്ടില്‍ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് മൃതദേഹം കണ്ടെത്തിയത്. വീടിന്റെ പിന്‍വശത്തുള്ള മണ്‍തിട്ട ഇടിഞ്ഞ് വീടിനുള്ളിലുണ്ടായിരുന്ന ശ്രീഭണ്ഡാരത്തിന്റെ മേല്‍ പതിക്കുകയായിരുന്നു. പിന്‍ഭാഗം ഇടിഞ്ഞത് സമീപവാസികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. രാത്രിയോടെ മകന്‍ എത്തിയപ്പോഴാണ് മണ്ണിടിഞ്ഞു വീണിരിക്കുന്നത് കണ്ടത്. ഉടന്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൂന്നാര്‍ പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു.