Sorry, you need to enable JavaScript to visit this website.

മണി മാപ്പ് പറയേണ്ടെന്ന് വിജയരാഘവന്‍; നിയന്ത്രിക്കേണ്ടത് സി.പി.എമ്മെന്ന് ആനി രാജ

തിരുവനന്തപുരം-കെ.കെ. രമയ്‌ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ എം.എം. മണിയെ ന്യായീകരിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍. മണിയുടെ പരാമര്‍ശത്തില്‍ തെറ്റില്ലെന്നും മാപ്പ് പറയേണ്ട സാഹചര്യമില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ നിലപാട് പറഞ്ഞതോടെ വിഷയം തീര്‍ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, എം.എം. മണിയുടെ പ്രസ്താവനയെ തള്ളി സിപിഐ ദേശീയ എക്്‌സിക്യൂട്ടീവ് അംഗം ആനി രാജ രംഗത്തെത്തി. ഒരു കമ്മ്യൂണിസ്റ്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശമാണ് മണി നടത്തിയത്.
പറഞ്ഞത് തെറ്റെന്ന് ബോധ്യപ്പെട്ടാല്‍ പിന്‍വലിക്കേണ്ടത് കമ്മ്യൂണിസ്റ്റ് നടപടിയാണ്. മണിയെ നിയന്ത്രിക്കേണ്ടത് സി.പി.എം ആണെന്നും ആനി രാജ വ്യക്തമാക്കി.

 

Latest News