Sorry, you need to enable JavaScript to visit this website.

എം.എം.മണി മാപ്പു പറയണം, ബഹളത്തില്‍ മുങ്ങിയ നിയമസഭ പിരിഞ്ഞു

തിരുവനന്തപുരം- കെ.കെ. രമക്കെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ എം.എം. മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. എം.എം. മണി മാപ്പ് പറയണമെന്ന പ്രതിപക്ഷ ആവശ്യത്തെ തള്ളിയ നിയമമന്ത്രി പി. രാജീവ് മണിയെ ന്യായീകരിച്ചു.  വിഷയത്തില്‍ ഇടപെടാന്‍ ചെയറിന് പരിമിധിയുണ്ടെന്ന് സ്പീക്കര്‍ എം.ബി. രാജേഷും അറിയിച്ചു.  ബഹളത്തില്‍ മുങ്ങിയ സഭ ഇന്നത്തേക്ക് പിരിഞ്ഞു.
മണിയുടെ പരാമര്‍ശത്തേക്കാള്‍ തങ്ങളെ അത്ഭുതപ്പെടുത്തിയത് മുഖ്യമന്ത്രി അതിനെ ന്യായീകരിച്ചതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.
സഭ ചോദ്യത്തര വേളയിലേക്ക് കടന്നുവെങ്കിലും ബാനറുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ ബഹളത്തില്‍ മുങ്ങുകയായിരുന്നു. ഇതോടെ ചോദ്യോത്തര വേള തടസപ്പെട്ടു. സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. ഇനി തിങ്കളാഴ്ചയാണ് സഭ ചേരുന്നത്.

പാർട്ടി കോടതിയുടെ വിധി പ്രകാരമാണ് ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതെന്ന് വി.ഡി സതീശൻ പറഞ്ഞു. പാർട്ടി കോടതി ജഡ്ജിയുടെ പേര് പറയാൻ നിർബന്ധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

 എം.എം മണി തെറ്റായതൊന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു വ്യവസായ മന്ത്രി പി.രാജീവിന്റെ പ്രതികരണം. കോളജ് വിദ്യാർഥികൊല്ലപ്പെട്ടപ്പോൾ അതിന് കെ.പി.സി.സി പ്രസിഡന്റ് ന്യായീകരിച്ചുവെന്ന ആരോപണം രാജീവ് ഉയർത്തി. എന്നാൽ, സഭക്ക് പുറത്തുള്ള സംഭവം ഇവിടെ ഉയർത്തിക്കൊണ്ട് വരേണ്ടന്നൊയിരുന്നു വി.ഡി സതീശന്റെ മറുപടി.

 

 

Latest News