തിരുവനന്തപുരം- നിയമസഭയ്ക്കുള്ളില്‍ എം എം മണി അധിക്ഷേപിച്ചു നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി കെ കെ രമ എം എല്‍ എ. സി പി എമ്മാണ് തന്നെ വിധവ ആക്കിയതെന്നും ടി പി ചന്ദ്രശേഖരനെ കൊന്നതെന്നുമായിരുന്നു കെ കെ രമയുടെ പ്രതികരണം.
തനിക്കെതിരെ എം എം മണി നടത്തിയത് അത്യന്തം മനുഷ്യരഹിതമായ പരാമര്‍ശമാണ്. ഇത് പിന്‍വലിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയണമായിരുന്നു. കൊന്നത് ശരിയാണെന്ന് സി പി എം തന്നെ ഇതിലൂടെ സ്ഥാപിക്കുകയാണെന്നും എം എം മണി നടത്തിയ പ്രസ്താവനയിലൂടെ വ്യക്തമാണെന്നും കെ കെ രമ പ്രതികരിച്ചു.