റിയാദ് - മാനവവിഭവശേഷി മേഖലയിൽ പതിനെട്ടു തൊഴിലുകളിൽ വിദേശികളെ ജോലിക്കു വെക്കുന്നതിന് വിലക്കുള്ളതായി തൊഴിൽ നിയമാവലി വ്യക്തമാക്കുന്നു. ഈ തൊഴിലുകളിൽ വിദേശികളെ ജോലിക്കു വെക്കുന്നതിന് സമ്പൂർണ വിലക്കുണ്ടെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. സീനിയർ ഹ്യൂമൻ റിസോഴ്‌സ് അഡ്മിനിസ്‌ട്രേറ്റർ, പേഴ്‌സണൽ (തൊഴിലാളികാര്യ) മാനേജർ, തൊഴിൽകാര്യ മാനേജർ, പേഴ്‌സണൽ റിലേഷൻസ് മാനേജർ, പേഴ്‌സണൽ സ്‌പെഷ്യലിസ്റ്റ്, പേഴ്‌സണൽ റൈറ്റർ, എംപ്ലോയ്‌മെന്റ് ക്ലർക്ക്, പേഴ്‌സണൽ ക്ലർക്ക്, തൊഴിൽ സമയം രേഖപ്പെടുത്തുന്ന ക്ലർക്ക്, ജനറൽ റിസപ്ഷൻ ക്ലർക്ക്, ഹോട്ടൽ റിസപ്ഷൻ ക്ലർക്ക്, പേഷ്യന്റ് റിസപ്ഷൻ ക്ലർക്ക്, കംപ്ലയിന്റ്‌സ് ക്ലർക്ക്, ട്രഷറർ, സെക്യൂരിറ്റി, സർക്കാർ ഓഫീസുകളിൽ നിന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി നൽകുന്ന മുഅഖിബ്, താക്കോൽ കോപ്പി ചെയ്യൽ, കസ്റ്റംസ് ക്ലിയറൻസ് ബ്രോക്കർ എന്നീ തൊഴിലുകളിൽ പ്രത്യക്ഷമായോ പരോക്ഷമായോ വിദേശികളെ നിയമിക്കുന്നതിന് സമ്പൂർണ വിലക്കുണ്ട്.