പത്തനംതിട്ട- തിരുവല്ല തിരുവാമനപുരം ത്രിവേണിയിൽ അരുണിന്റെ (41) കൊലപാതക കേസിലെ പ്രതിയെന്ന് കരുതുന്നയാൾ 10 വർഷത്തിന് ശേഷം പിടിയിൽ. സംഭവം നടക്കുമ്പോൾ 15 വയസ്സ് മാത്രമുണ്ടായിരുന്ന തിരുവല്ല സ്വദേശിയാണ് അറസ്റ്റിലായതെന്ന് ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ എ.നസീർ അറിയിച്ചു. 2007 ലാണ് അരുൺ കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ 11 മണിയോടെ ആലപ്പുഴ ക്രൈംബ്രാഞ്ച് യൂണിറ്റ് ഓഫീസിൽ വെച്ചായിരുന്നു അറസ്റ്റ്. ഇയാളുടെ വിശദാംശങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല.
െ്രെകംബ്രാഞ്ച് പറയുന്നത്: മരണവുമായി ബന്ധപ്പെട്ട് പല സംശയങ്ങളും അന്ന് ഉയർന്നിരുന്നു. ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് തങ്ങൾക്ക് കൈമാറുകയായിരുന്നു. സ്പിരിറ്റ് മാഫിയക്ക് പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ആ വഴിക്കും അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിന്റെ ഒടുവിലാണ് സംശയം അന്നത്തെ പതിനഞ്ചുകാരനിൽ എത്തിയത്.
ഇയാൾ ഒളിവിൽ പോയിരുന്നില്ല. തന്നെ അധിക്ഷേപിച്ചതാണ് കൊലപാതകത്തിന് പിന്നിലെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. പത്തനംതിട്ട ജുവനൈൽ കോടതിയിൽ ഇയാളെ ഹാജരാക്കും. എസ്.ഐ സുനിൽ രാജ്, സി.പി.ഒമാരായ പവിത്രൻ, രജിത്, ബിജു, സൈബർ സെൽ വിദ്ഗധൻ സുധീർ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.