Sorry, you need to enable JavaScript to visit this website.

ബലി പെരുന്നാളിനെ കുറിച്ച് പ്രകോപന പോസ്റ്റ് , മലപ്പുറത്ത് ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍

മലപ്പുറം- ബലി പെരുന്നാളിനെ കുറിച്ച് സമൂഹ മാധ്യമത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പോസ്റ്റിട്ട സഹകരണ ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍. വെട്ടിക്കാട്ടിരി സ്വദേശി കെ.വി. സത്യനെയാണ് (41) പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
ബലിപെരുന്നാളിന്റെ തലേ ദിവസമാണ് സത്യന്‍ ഫേസ് ബുക്കില്‍ പ്രകോപനമുണ്ടാക്കുന്ന പോസ്റ്റിട്ടത്. തുടര്‍ന്ന് യു.ഡി.എഫ് നേതൃത്വവും യുവജന സംഘടനകളും പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ഇയാളെ വിഷയവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്തിരുന്നു. മലപ്പുറം ജില്ല സഹകരണ ബാങ്ക് മേലാറ്റൂര്‍ ശാഖ ജൂനിയര്‍ അക്കൗണ്ടന്റായിരുന്ന സത്യനെ കഴിഞ്ഞ ദിവസം ജില്ല സഹകരണ ബാങ്ക് പ്രസിഡന്റും സസ്‌പെന്‍ഡ് ചെയ്തു.

 

Latest News