Sorry, you need to enable JavaScript to visit this website.

ആര്‍.ശ്രീലേഖക്കെതിരെ കേസെടുക്കല്‍:  പോലീസ് നിയമോപദേശം തേടി 

കൊച്ചി- മുന്‍ ജയില്‍ ഡിജിപി ആര്‍.ശ്രീലേഖക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടി പോലീസ്. ശ്രീലേഖയുടെ വിവാദ യൂട്യൂബ് വിഡിയോ പോലീസ് പരിശോധിച്ചു. കോടതിയലക്ഷ്യ പരാമര്‍ശങ്ങള്‍ വീഡിയോയില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ട പരാമര്‍ശം ഗൗരവതരമെന്ന് പോലീസ് വിലയിരുത്തി. സിനിമാ മേഖലയിലെ നിരവധി സ്ത്രീകളെ പള്‍സര്‍ സുനി ലൈംഗീക പീഡനം നടത്തി ബഌക്ക് മെയില്‍ ചെയ്ത് പണം തട്ടിയത് അറിയാമെന്ന പരാമര്‍ശം ഗൗരവമുള്ളതാണ്. ഉന്നത പദവിയിലിരുന്ന ഒരാള്‍ക്ക് നേരിട്ട് ഇക്കാര്യങ്ങളെ കുറിച്ച് അറിവുണ്ടായിട്ടും നിയമ നടപടികള്‍ സ്വീകരിക്കാതിരുന്നത് ഗുരുതര പിഴവാണെന്നും പോലീസ് ചൂണ്ടിക്കാട്ടി.പരാതിക്കാര്‍ കോടതിയെ സമീപിച്ചാലും കേസെടുക്കാന്‍ ഉത്തരവിട്ടേക്കുമെന്ന് പോലീസ് വിലയിരുത്തി. പോലീസ് നിയമോപദേശം തേടുന്നത് ഇക്കാര്യത്തിലാണ്. പ്രൊഫ. കുസുമം ജോസഫിന്റെ പരാതിയിലാണ് തൃശൂര്‍ റൂറല്‍ പോലീസ് നടപടി.
 

Latest News