പത്തനംതിട്ട- ഏനാത്ത് കാറുകള്‍ കൂട്ടിയിടിച്ച് അപകടം.തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കാറും എതിര്‍ദിശയില്‍നിന്നു വന്ന കാറുമാണ് കൂട്ടിയിടിച്ചത്. തിരുവനന്തപുരത്തുനിന്ന് വരികയായിരുന്ന കാറില്‍ ഉണ്ടായിരുന്ന ആറ്റിങ്ങല്‍ സ്വദേശി രാജശേഖര ഭട്ടതിരി, ഭാര്യ ശോഭന എന്നിവരാണ് മരണമടഞ്ഞത്.
മകന്‍ നിഖില്‍രാജിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. എതിര്‍ദിശയില്‍ വന്ന കാറില്‍ ഉണ്ടായിരുന്ന നാല് യാത്രക്കാര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല.
പുതുശ്ശേരിഭാഗത്തിനു സമീപം ബുധനാഴ്ച പുലര്‍ച്ചെ 6.30ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഇരുവാഹനങ്ങളുടെയും മുന്‍വശം പൂര്‍ണമായും തകര്‍ന്നു.