തൃശൂര്‍ - തളിക്കുളത്ത് ബാറില്‍ വെച്ചുണ്ടായ അടിപിടിക്കിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു. പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി തോട്ടുങ്ങല്‍ വീട്ടില്‍ ബൈജു (45) ആണ് മരിച്ചത്. ചക്കരപ്പാടം സ്വദേശി തച്ചങ്ങാട്ട് വീട്ടില്‍ അനന്തുവിനും (22) ബാറുടമ കൃഷ്ണരാജിനും കുത്തേറ്റിട്ടുണ്ട്. തളിക്കുളം പുത്തന്‍തോട് സെന്‍ട്രല്‍ റസിഡന്‍സി ബാറില്‍ രാത്രി പത്തുമണിയോടെയാണ് സംഭവം. കുത്തേറ്റ ബൈജുവിനെയും അനന്തുവിനെയും തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബൈജു മരണപ്പെടുകയായിരുന്നു. വയറിന് കുത്തേറ്റ കൃഷ്ണരാജിനെ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.