ദുബായ് - പെരുന്നാള്‍ അവധിദിനങ്ങളില്‍ വ്യത്യസ്ത അപകടങ്ങളിലായി രണ്ടു പേര്‍ മരിച്ചതായി ദുബായ് പോലീസ് അറിയിച്ചു. എട്ടു പേര്‍ക്ക് പരുക്കേറ്റു. ബലിപെരുന്നാളിനോട് അനുബന്ധിച്ച് അനുവദിച്ച നാലു ദിവസത്തെ പൊതു അവധിക്കിടെയാണ് അപകടങ്ങള്‍ ഉണ്ടായത്.
ആകെ ഒന്‍പത് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ചയുണ്ടായ അപകടങ്ങളിലായാണ് രണ്ടു മരണം സംഭവിച്ചത്. പെരുന്നാള്‍ അവധി സമയത്ത് ദുബായ് പോലീസിന് 50,748 അടിയന്തര ഫോണ്‍ കോളുകളാണ് ലഭിച്ചതെന്നും അധികൃതര്‍ പറഞ്ഞു.
ചെറിയ പെരുന്നാള്‍ അവധിക്കിടെ മൂന്നു പേര്‍ മരിക്കുകയും 30 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അന്ന് 31 അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.