വടകര- മൂടാടി ഉരു പുണ്യ കാവ് തീരക്കടലില്‍ തോണി മറിഞ്ഞ് ഒരാളെ കാണാതായി. മൂടാടി മുത്തായം ബീച്ചിലെ ഷിഹാബിനെയാണ് കാണാതായത്.കെ.വി മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള തോണിയാണ് ശക്തമായ തിരമാലയില്‍ പെട്ട് മറിഞ്ഞത്.മുഹമ്മദും മറ്റൊരാളും നീന്തി രക്ഷപ്പെടുകയായിരുന്നു കൊയിലാണ്ടി നിന്ന് ഫയര്‍ഫോഴ്‌സും, മുങ്ങല്‍ വിദഗ്ദരും, സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്