കണ്ണൂര്‍-പയ്യന്നൂരില്‍ ആര്‍എസ്എസ് ഓഫീസിന് നേരെ ബോംബാക്രമം. പയ്യന്നൂരിലെ ആര്‍എസ്എസ് ഓഫീസായ രാഷ്ട്ര ഭവനിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ 1.30 ഓടെയാണ് അക്രമം നടന്നത്. ബോംബേറില്‍ ഓഫീസിന്റെ മുന്‍വശത്തെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ആളപായമില്ല.