ദുബായ്- രാഷ്ട്രീയ അശാന്തിയുടെ പശ്ചാത്തലത്തിൽ ശ്രീലങ്കയിലേക്കുള്ള വിമാന സർവീസ് നിർത്തിവെച്ചതായി ഫ്‌ളൈ ദുബായ് അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെയാണ് സർവീസ് നിർത്തിയത്. ദുബായ്ക്കും കൊളംബോ എയർപോർട്ടിനും ഇടയിലുള്ള ഫളൈ ദുബായ് വിമാനങ്ങൾ ജൂലൈ 10 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് നിർത്തിവെച്ചത്. ശ്രീലങ്കയിലെ സ്ഥിതിഗതികൾ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും റദ്ദാക്കിയ വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് പണം തിരികെ നൽകുമെന്ന് എയർലൈൻ സ്ഥിരീകരിച്ചു.