ന്യൂദല്‍ഹി- പുതിയ ഫിലിം പോസ്റ്ററിലും വീഡിയോയിലും ട്വീറ്റിലും ഹിന്ദു ദേവതയായ കാളിയെ ചിത്രീകരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെടുന്ന ഹരജിയില്‍ ചലച്ചിത്ര നിര്‍മ്മാതാവ് ലീന മണിമേഖലയ്ക്കും മറ്റുമെതിരെ ജില്ലാ കോടതി അയച്ചു. ഓഗസ്റ്റ് ആറിന് ഹാജരാകാനാണ് സമന്‍സ്.
സിനിമയുടെ പോസ്റ്ററില്‍ ദേവി സിഗരറ്റ് വലിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നത് സാധാരണ ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതിനൊപ്പം ധാര്‍മ്മികതയ്ക്കും മര്യാദയ്ക്കും എതിരാണെന്നും അഭിഭാഷകന്‍ രാജ് ഗൗരവ് വാദിച്ചു.
ആരോപണവിധേയമായ പോസ്റ്റര്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍നിന്ന് പ്രതി ലീന ട്വീറ്റ് ചെയ്തതായും ഹരജിക്കാരന്‍ ബോധിപ്പിച്ചു.
ഹരജിയില്‍ഇടക്കാല വിലക്കാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിരവധി കേസുകളില്‍ സുപ്രീം കോടതി നടത്തിയതുപോലെ അസാധാരണമായ സാഹചര്യങ്ങളില്‍ എക്‌സ് പാര്‍ട്ടി ഇടക്കാല നിരോധനം നല്‍കണം. എന്നാല്‍ എന്തെങ്കിലും ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് പ്രതികളുടെ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് തീസ് ഹസാരി കോടതിയിലെ ജസ്റ്റിസ് അഭിഷേക് കുമാര്‍ പറഞ്ഞു.
ചലച്ചിത്ര നിര്‍മ്മാതാവിനു പുറമെ അവരുടെ കമ്പനിയായ ടൂറിംഗ് ടാക്കീസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിനും നോട്ടീസും സമന്‍സും അയച്ചിട്ടുണ്ട്.