മക്ക - ഇത്തവണത്തെ ഹജിനിടെ പുണ്യസ്ഥലങ്ങളിൽ 38 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രി ഫഹദ് അൽജലാജിൽ പറഞ്ഞു. ഹജ് ആരോഗ്യ പദ്ധതി വൻ വിജയമായിരുന്നു. പൊതുജനരോഗ്യത്തെ ബാധിക്കുന്ന നിലക്ക് ഹജിനിടെ പകർച്ചവ്യാധികളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഹജിനിടെ കണ്ടെത്തിയ കോവിഡ് കേസുകൾ ആരോഗ്യ പ്രോട്ടോകോളുകൾക്കനുസരിച്ച് കൈകാര്യം ചെയ്യുകയും ഹജ് കർമം നിർവഹിക്കാൻ തീർഥാടകർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. 230 ആരോഗ്യ സ്ഥാപനങ്ങൾ വഴി 25,000 ലേറെ ആരോഗ്യ പ്രവർത്തകരും രണ്ടായിരത്തിലേറെ വളണ്ടിയർമാരും ചേർന്ന് ഹാജിമാർക്ക് ആരോഗ്യ സേവനങ്ങൾ നൽകി. ഇന്നലെ വരെ 1,30,000 ഓളം ഹാജിമാർക്ക് ആരോഗ്യ സേവനങ്ങൾ നൽകിയതായും ആരോഗ്യ മന്ത്രി പറഞ്ഞു.