സൗദിയില്‍ മഴ തുടരുന്നു; നജ്‌റാനില്‍  ഒഴുക്കില്‍ പെട്ടയാളെ രക്ഷിച്ചു

നജ്‌റാനിലെ ഥാറില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട് മറിഞ്ഞ കാറില്‍ കുടുങ്ങിയ സൗദി പൗരനെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തുന്നു. 

നജ്‌റാന്‍ - നജ്‌റാനിലെ ഥാറില്‍ ഒഴുക്കില്‍ പെട്ട സൗദി പൗരനെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. സൗദി പൗരന്‍ സഞ്ചരിച്ച കാര്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട് മറിയുകയായിരുന്നു. അപകടം അറിഞ്ഞ് നിരവധി പേര്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. എന്നാല്‍ കുത്തിയൊലിക്കുന്ന വെള്ളത്തിന് മധ്യത്തില്‍ മറിഞ്ഞ കാറില്‍ കുടുങ്ങിയ സൗദി പൗരനെ രക്ഷിക്കുന്നതിന് ഇവര്‍ക്ക് സാധിച്ചില്ല. തുടര്‍ന്നാണ് സിവില്‍ ഡിഫന്‍സില്‍ അറിയിച്ചത്.


ഏതാനും ദിവസങ്ങളായി സൗദിയുടെ വിവിധ പ്രവിശ്യകളില്‍ മഴ തുടരുകയാണ്. ദക്ഷിണ സൗദിയിലും മക്കയിലും തായിഫിലും കനത്ത മഴ പെയ്തു. മഴക്കുള്ള സാധ്യത കണക്കിലെടുത്ത് ഖുവൈഇയയിലും ഹോത്ത ബനീതമീമിലും അല്‍ഹരീഖിലും ഏതാനും സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു. 

 

Latest News