തൃശൂര്‍ - എസ്.ആര്‍.വി മ്യൂസിക് കോളജിലെ റിട്ട. സംഗീത അധ്യാപകനും നാദസ്വര വിദ്വാനുമായ തൃശൂര്‍ പി. ഗോവിന്ദന്‍കുട്ടി (80) അന്തരിച്ചു. സംസ്‌കാരം ഇന്നു 11.30ന് പാറമേക്കാവ് ശാന്തിഘട്ടില്‍. പാറമേക്കാവ് ക്ഷേത്രത്തിലെ നാദസ്വരം കലാകാരനായിരുന്നു. 1984 ല്‍ സംഗീത നാടക അക്കാദമി പുരസ്‌കാരം നേടിയ നാദസ്വര വിദ്വാന്‍ പുത്തൂര്‍ ശങ്കരന്റെയും കുട്ടിമാളുവിന്റെയും മകനാണ്. സംഗീത നാടക അക്കാദമി പുരസ്‌കാരം (2005), പാറമേക്കാവ് സുവര്‍ണമുദ്ര (1994) എന്നിവ നേടിയിട്ടുണ്ട്. ആറു ദശാബ്ദമായി തൃശൂര്‍ പൂരത്തില്‍ പാറമേക്കാവിന്റെ രാത്രി പഞ്ചവാദ്യത്തില്‍ മുന്‍നിരക്കാരനായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ പൂരത്തില്‍നിന്ന് വിട്ടുനിന്നിരുന്നു. പൂത്തോള്‍ ഹിന്ദുസ്ഥാന്‍ ലെയ്‌നില്‍ ആയിരുന്നു താമസം. ഭാര്യ: രാധ. മക്കള്‍: സുധിന്‍ ശങ്കര്‍ (പാറമക്കാവ് ക്ഷേത്രം നാദസ്വരം അടിയന്തരക്കാരന്‍), സുമന, സുനിത, സുജേഷ് ശങ്കര്‍ (എറണാകുളത്തപ്പന്‍ ക്ഷേത്രത്തിലെ തകില്‍ അടിയന്തരക്കാരന്‍). മരുമക്കള്‍: മനീഷ, അനില്‍കുമാര്‍, മണി, ശുഭ.