കോട്ടയം - വൈക്കം പാലായ്ക്കരി ഫിഷ് ഫാം-അക്വാ ടൂറിസം കേന്ദ്രത്തിന്് ആകര്‍ഷകമായി കാളാഞ്ചി മത്സ്യക്കൂടു കൃഷിയും ഒഴുകുന്ന ഭക്ഷണശാലയും. മത്സ്യഫെഡിന്റെ ഫാമിലെ പുതിയ ക്രമീകരങ്ങളുടെ ഉദ്ഘാടനം തോമസ് ചാഴികാടന്‍ നിര്‍വഹിച്ചു.
വേമ്പനാട് കായലിനോടു ചേര്‍ന്നു കിടക്കുന്ന 117 ഏക്കര്‍ വിസ്തൃതിയുള്ള ഫാമില്‍ മത്സ്യകൃഷിയോടൊപ്പം ജലവിനോദ സഞ്ചാരത്തിനും മെച്ചപ്പെട്ട പദ്ധതികളാണ് നടപ്പാക്കുന്നത്. മുപ്പതുപേര്‍ക്ക് പ്രകൃതിസൗന്ദര്യം ആസ്വദിച്ച് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വിധം നിര്‍മിച്ച ഫ്ളോട്ടിംഗ് റസ്റ്റൊറന്റിലുള്ളത്.
എം.പി. ഇ ഡി എ യുടെ വല്ലാര്‍പാടത്തെ ആര്‍ ജി സി എ കേന്ദ്രത്തില്‍ നിന്നും സംഭരിച്ച ഗുണമേന്മയുള്ള കാളാഞ്ചി കുഞ്ഞുങ്ങളെ പതിനഞ്ചോളം മത്സ്യകൂടുകളിലാണ് നിക്ഷേപിക്കുന്നത്. മത്സ്യ കൂടുകളില്‍ കൂടാതെ പാരാബോള ആകൃതിയില്‍ നിര്‍മിച്ചിട്ടുള്ള രണ്ട് പെന്നുകളിലും കാളാഞ്ചി നിക്ഷേപിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് കാളാഞ്ചി കൃഷി കണ്ടു മനസിലാക്കാനും ഉച്ചയൂണിനൊപ്പം സ്‌പെഷ്യലായി കാളാഞ്ചി വിഭവങ്ങള്‍ കഴിക്കാനും അവസരമുണ്ടാകും.മത്സ്യകൃഷിയിലൂടെ മത്സ്യോത്പാദനം വര്‍ധിപ്പിക്കുകയും അക്വാ ടൂറിസത്തില്‍ നൂതനമായ സംവിധാനങ്ങളൊരുക്കുകയും ചെയ്യുകയാണ് മത്സ്യഫെഡ്.