Sorry, you need to enable JavaScript to visit this website.

ദമ്പതിമാര്‍ക്ക് പോലീസില്‍നിന്ന് ദുരനുഭവം, അന്വേഷണത്തിനു നിര്‍ദേശം

കണ്ണൂര്‍- തലശ്ശേരിയില്‍ രാത്രി കടല്‍പ്പാലം കാണാനെത്തിയ ദമ്പതിമാര്‍ക്കുണ്ടായ ദുരനുഭവത്തില്‍  സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. തലശ്ശേരി ഇന്‍സ്‌പെക്ടര്‍ക്കും എസ്‌ഐക്കുമെതിരെ വകുപ്പുതല അന്വേഷണത്തിനാണ് നിര്‍ദേശം. പേലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍  പരിശോധിക്കാന്‍ കമ്മീഷണര്‍ ആര്‍. ഇളങ്കോ നിര്‍ദേശിച്ചു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇക്കാര്യത്തില്‍ തുടര്‍ നടപടി ഉണ്ടാകുമെന്ന് കമ്മീഷണര്‍ വ്യക്തമാക്കി.

പോലീസ് സദാചാര പോലീസായി മാറി മര്‍ദിച്ചുവെന്നാണ് ദമ്പതിമാരായ മേഘ, പ്രത്യൂഷ് എന്നിവരുടെ പരാതി. മര്‍ദിച്ച ശേഷം ഇരുവരേയും അറസ്റ്റ് ചെയ്ത് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചിരുന്നു.പോലീസില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായപ്പോള്‍ തിരികെ ചോദ്യങ്ങള്‍ ചോദിച്ചുവെന്നും തുടര്‍ന്ന് സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ഭര്‍ത്താവിനെ മര്‍ദ്ദിച്ചെന്നും മേഘ പറഞ്ഞു.


പോലീസിനെ ആക്രമിച്ചെന്നും ജോലി തടസ്സപ്പെടുത്തിയെന്നും ആരോപിച്ച് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരുന്നു. കേസില്‍  പ്രത്യുഷിനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.  

 

Latest News