Sorry, you need to enable JavaScript to visit this website.

സിബിഎസ്ഇ റിസല്‍ട്ട് വൈകാന്‍ സാധ്യത

ന്യൂദല്‍ഹി-സിബിഎസ്ഇ ഫലം വൈകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഫലം വരുന്നത് വരെ സര്‍വ്വകലാശാല പ്രവേശനം തുടങ്ങരുതെന്നും സിബിഎസ്ഇ അറിയിപ്പില്‍ പറയുന്നു. നിര്‍ദ്ദേശം നടപ്പാക്കാന്‍ യുജിസിക്ക് സിബിഎസ്ഇ കത്ത് നല്‍കിയിട്ടുണ്ട്. സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷഫലം ജൂലൈ ആദ്യവാരത്തോടെ പ്രഖ്യാപിക്കുമെന്നായിരുന്നു ആദ്യത്തെ അറിയിപ്പ്. എന്നാല്‍ പരീക്ഷ ഫലം എന്ന് പ്രഖ്യാപിക്കുമെന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.
പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ ഫലം ജൂലൈയില്‍ പ്രഖ്യാപിക്കാന്‍ സാധ്യതയെന്ന് സിബിഎസ്ഇ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു. പത്താം ക്ലാസ് പരീക്ഷ ഫലം ജൂലൈ  നാലിനും പന്ത്രണ്ടാം ക്ലാസ് ഫലം ജൂലായ് പത്തിനും പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു അറിയിപ്പ്. ജൂലൈ ആദ്യവാരത്തോടെ സിബിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ ഫലം പ്രഖ്യാപിക്കുമെന്നാണ് സിബിഎസ്ഇ വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം കൊവിഡുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളൊക്കെ മാറിയതിന് ശേഷം രണ്ട് ടേമുകളായിട്ടാണ് പരീക്ഷ നടത്തിയത്. ഈ രണ്ട് ടേമുകളിലെയും മാര്‍ക്ക് കൂട്ടിച്ചേര്‍ത്തുള്ള ഒരു മാര്‍ക്ക് ലിസ്റ്റാകും പ്രഖ്യാപിക്കുക
 

Latest News