കോട്ടയം- സബ് ജയിലില്‍നിന്ന് കൊലക്കേസ് പ്രതി ജയില്‍ചാടി. യുവാവിനെ തല്ലിക്കൊന്ന് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നില്‍ ഉപേക്ഷിച്ച കേസിലെ നാലാം പ്രതി ബിനുമോനാണ് ജയില്‍ ചാടിയത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.
ജയിലിലെ അടുക്കളയില്‍നിന്ന് പലക വെച്ചാണ് ബിനുമോന്‍ പുറത്ത് ചാടിയത്. കഴിഞ്ഞ ദിവസം ജയിലില്‍ സന്ദര്‍ശിക്കാനെത്തിയ ഭാര്യയോട് തനിക്ക് എത്രെയും വേഗം പുറത്ത് കടക്കണമെന്ന് പറഞ്ഞിരുന്നു. ഇയാള്‍ കോട്ടയത്തിന്റെ ചുറ്റുവട്ടത്ത് തന്നെയുണ്ടാകുമെന്നാണ് പോലീസിന്റെ നിഗമനം. തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഷാന്‍ എന്ന യുവാവിനെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് ശേഷം പോലീസ് സ്റ്റേഷന് മുന്നില്‍ ഉപേക്ഷിച്ച കേസിലെ പ്രതിയാണ് ബിനുമോന്‍. ഇയാളുടെ ഓട്ടോറിക്ഷയിലാണ് ഷാനെ തട്ടിക്കൊണ്ടുപോയിരുന്നത്.