Sorry, you need to enable JavaScript to visit this website.

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് മുകളില്‍ മരം പൊട്ടി വീണു

തലശ്ശേരി - ജില്ലാ കോടതിക്ക്  സമീപം ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് മുകളില്‍ മരം പൊട്ടി വീണ് അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
വെള്ളിയാഴ്ച രാവിലെ 9.20 ഓടെയായിരുന്നു സംഭവം. തലശ്ശേരി ജില്ല കോടതിക്ക് മുന്‍വശം  സെന്റിനറി പാര്‍ക്കിലെ തണല്‍ മരത്തിന്റെ ശിഖരം ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിനു മുകളില്‍ പൊട്ടിവീഴുകയായിരുന്നു.
എറണാകുളത്ത്‌നിന്നു തൃക്കരിപ്പൂര്‍ ഭാഗത്തേക്ക് ഇലക്‌ട്രോണിക് സാധനങ്ങളുമായി പോകുകയായിരുന്ന ദോസ്ത് വണ്ടിയുടെ മുകളിലേക്കാണ് മരത്തിന്റെ ശിഖരം വീണത്. അപകടത്തില്‍
വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു. തലശ്ശേരി ഫയര്‍ഫോഴ്‌സ് ജീവനക്കാരായ വി. കെ സന്ദീപ്, വി. ഷിജില്‍, കെ.പി. റനീഷ്, ടി. സജേഷ്, കെ. രാഹുല്‍, പി. ഷാജി എന്നിവരുടെ നേതൃത്വത്തില്‍ അപകടാവസ്ഥയിലായ മരത്തിന്റെ ശിഖരം മുറിച്ചു മാറ്റി.

 

 

Latest News