Sorry, you need to enable JavaScript to visit this website.

ആശുപത്രിയിലെ കുളിമുറി ദൃശ്യം ചിത്രീകരിച്ച യുവാവ് അറസ്റ്റില്‍

തലശ്ശേരി- സ്വകാര്യ ആശുപത്രിയിലെ  കുളിമുറിയില്‍ യുവതി കുളിക്കുന്നത് മൊബൈലില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കൂത്തുപറമ്പ് നരവൂരിലെ യു. അഫ്‌നാസാണ് പിടിയിലായത്.
രാത്രി 7 മണിയോടെയായിരുന്നു സംഭവം. സ്വകാര്യ ആശുപത്രിയിലെ കുളിമുറിയില്‍ യുവതി കുളിച്ചുകൊണ്ടിരിക്കെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ പ്രതിയെ ആശുപത്രിയില്‍ ഉള്ളവര്‍ കയ്യോടെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. കൂത്ത്പറമ്പ് നരവൂര്‍ സ്വദേശി റസിയ മഹല്ലിലെ യു. അഫ്‌നാസ് (38) ആണ് അറസ്റ്റിലായത്.
യുവതിയുടെ കുട്ടിക്ക് അസുഖമായതിനാല്‍ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. പ്രതിയും തന്റെ കുട്ടിക്ക് അസുഖമായതിനാല്‍ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. കുട്ടികള്‍ക്ക് കൂട്ടിരിപ്പിന് വന്നതായിരുന്നു ഇരുവരും. ജനറല്‍ വാര്‍ഡിലാണ് രണ്ട് പേരും ഉണ്ടായിരുന്നത്. യുവതി കുളിക്കവെ പ്രതി തൊട്ടടുത്തെ കുളിമുറിയുടെ മുകളില്‍ കയറി പടം പിടിക്കുകയാണ് ചെയ്തത്. യുവതി ബഹളം വെച്ചതിനാല്‍ ആശുപത്രിയിലെ മറ്റുള്ളവര്‍ ഓടിയെത്തി പ്രതിയെ പിടികൂടി പോലീസിന് കൈമാറി.

 

 

Latest News