കൊച്ചി- ഹോട്ടലിന് മുകളില്‍ കഞ്ചാവ് ചെടി വളര്‍ത്തിയതിന് അതിഥി തൊഴിലാളിയെ അറസ്റ്റ് ചെയ്തു. അസം നവ്ഗാവോണ്‍ സ്വദേശി കാസിം അലി(24)ആണ് പിടിയിലായത്. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വി യു കുര്യാക്കോസിന്റെ നിര്‍ദേശാനുസരണം എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ രാജ്കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.നെട്ടൂരിലെ സ്വകാര്യ ഹോട്ടലില്‍ ജോലിക്കുനിന്നിരുന്ന കാസിം, ഹോട്ടലിന്റെ മുകളിലത്തെ നിലയിലായിരുന്നു താമസം. ഈ മുറിയോട് ചേര്‍ന്ന് ചട്ടിയില്‍ മൂന്ന് കഞ്ചാവ് തൈകളാണ് ഇയാള്‍ വളര്‍ത്തിയിരുന്നത്. പ്രതിക്ക് കഞ്ചാവ് കച്ചവടമുണ്ടെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പ്രതിയുടെ താമസസ്ഥലത്ത് പരിശോധന നടത്തിയത്.