Sorry, you need to enable JavaScript to visit this website.

കാര്‍ ഇടിച്ച് ഏഴു വയസുകാരി ഉള്‍പ്പടെ രണ്ടുപേര്‍ മരിച്ചു

ആലപ്പുഴ- നിയന്ത്രണം തെറ്റിയ കാര്‍ ഇടിച്ചുകയറി ഏഴു വയസുകാരി ഉള്‍പ്പെടെ ഒരു കുടുംബത്തിലെ  രണ്ട് പേര്‍ മരിച്ചു. മറ്റ് നാലുപേര്‍ക്ക് പേര്‍ക്ക് പരിക്ക്. നൂറനാട്, മാമൂട് പാലവിള കിഴക്കേതില്‍ സുനിലിന്റെ മകള്‍ നസ്രിയ(7),  സുനിലിന്റെ സഹോദരി മിനി (40) എന്നിവരാണ് മരിച്ചത്. പിതാവ് അബ്ദുല്‍ അസീസ് (65), മാതാവ് നബീസ(64), മിനിയുടെ ഇരട്ട സഹോദരി മാമൂട് അന്‍ഷാദ് മന്‍സില്‍ സുനിത(40), ഭര്‍ത്താവ് ജലീല്‍ (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച 3.30 ഓടെ പുറക്കാട് പു ന്തല ജംഗ്ഷന് സമീപമായിരുന്നു അപകടം. വിവാഹ ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം കുടുംബസമേതം പുന്തലയില്‍ കടല്‍ക്കാഴ്ച കാണാനെത്തിയതായിരുന്നു. വീട്ടിലേക്ക് മടങ്ങാന്‍ ദേശീയപാതയോരത്ത് നില്‍ക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ച് കയറുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ആംബുലന്‍സിലും അതുവഴിവന്ന വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥരുടെ വാഹനത്തിലുമാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. നസ്രിയയും മിനിയും ചികിത്സക്കിടെ മരിച്ചു. കാര്‍ സമീപത്തെ വൈദ്യുത പോസ്റ്റിലിടിച്ചാണ് നിന്നത്.
മിനിയുടെ ഭര്‍ത്താവ് താഹ.

 

Latest News