കൊച്ചി- ക്രൈം ബ്രാഞ്ചിനെതിരെ ഗുരുതര ആരോപണവുമായി സ്വപ്‌ന സുരേഷ്. അഡ്വ. കൃഷ്ണരാജുമായുള്ള വക്കാലത്ത് ഒഴിവാക്കാൻ ആവശ്യപ്പെട്ടുവെന്നും എച്ച്.ആർ.ഡി.എസിലെ ജോലി രാജിവെക്കാൻ ആവശ്യപ്പെട്ടുവെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി. വീണ വിജയന്റെ ബിസിനസ് ബന്ധങ്ങൾ എവിടെയാണെന്ന് ചോദിക്കുന്നുവെന്നുംസ്വപ്‌ന വ്യക്തമാക്കി. തന്നെ ജീവിക്കാൻ അനുവദിക്കാതെ വേട്ടയാടുകയാണെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. ചോദ്യം ചെയ്യാൻ വിളിപ്പിച്ച് മാനസികമായി പീഡിപ്പിക്കുകയാണ്. 777 കേസുകളിൽ തന്നെ പ്രതിയാക്കുമെന്നാണ് ക്രൈം ബ്രാഞ്ച് മുന്നറിയിപ്പ് നൽകുന്നത്. എന്ത് തരം പീഡനം ഉണ്ടായാലും അവസാനം വരെ പോരാടുമെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി. കോടതിയിൽ നൽകിയ 164 മൊഴിയിൽ എന്തൊക്കെയാണ് എന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നതെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.