വാഹനാപകടത്തില്‍ യുവതിയും  സഹോദരനും മരിച്ചു

പരിയാരം-   പരിയാരം മെഡിക്കല്‍ കോളേജിന് സമീപം ദേശിയ പാതയില്‍ അലക്യം പാലത്ത് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതിയും സഹോദരനും മരിച്ചു. പാച്ചേനി പൂമാലക്കാവിന് സമീപത്തെ അക്കരമ്മല്‍ ലക്ഷ്മണന്റെയും പടിഞ്ഞാറ്റ പുരയില്‍ ഭാനുമതിയുടെയും മക്കളായ ലോപേഷ് (33) സ്‌നേഹ (23) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടു മണിയോടെ ആയിരുന്നു അപകടം. സ്‌നേഹ, സംഭവ സ്ഥലത്ത് വെച്ചും ലോപേഷ് പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ചുമാണ് മരിച്ചത്. ലോബ മറ്റൊരു സഹോദരിയാണ്.
 

Latest News