ജിദ്ദ- പ്രശസ്ത കലാകാരിയും എഴുത്തുകാരിയുമായ ഷെൽനാ വിജയ്, കലാസാഹിതി മുൻ പ്രസിഡന്റ് സൂരജ് സക്കറിയ എന്നിവർക്ക് യാത്രയയപ്പ് നൽകി. കേരള കലാസാഹിതിയുടെ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിലാണ് പ്രവാസം അവസാനിപ്പിക്കുന്ന ഷെൽനക്കും ഖത്തറിലേക്ക് സ്ഥലം മാറിപ്പോകുന്ന സൂരജിനും യാത്രയയപ്പ് നൽകിയത്. പാലക്കാട് സ്വദേശിയായ ഷെൽന, ജിദ്ദയിൽ മുദ്ര എന്ന നൃത്തവിദ്യാലയത്തിന്റെ ശിൽപിയും തലാൽ ഇന്റർനാഷനൽ സ്‌കൂളധ്യാപികയുമായിരുന്നു. വിജയരാഘവൻ പേരഴിയാണ് ഭർത്താവ്. എറണാകുളം സ്വദേശിയായ സൂരജ് സക്കറിയ, സൗദി മെട്രോ റെയിൽ പദ്ധതി എൻജീനറായിരുന്നു.
ഡെപ്യൂട്ടി കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം ഉദ്ഘാടകനായ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത സവാകോ ഗ്രൂപ്പ് സി.ഇ.ഒ നിസാർ കമ്മൗറിയുടെ പത്‌നി ലീന ഇബ്രാഹിം ഇലിയാനാണ് സൂരജ് സക്കറിയ, പത്‌നി നെഹ്‌ല, മക്കളായ അദ്‌നാൻ, ഹനാൻ എന്നിവർക്ക് മെമന്റോ നൽകിയത്. ഷെൽനാ വിജയ്ക്കുള്ള മെമന്റോ ബോബി മനാട്ട് (ഇന്ത്യൻ കോൺസുേലറ്റ്) സമ്മാനിച്ചു. ചടങ്ങിൽ കലാസാഹിതി ഭാരവാഹികളായ റോയ് മാത്യു, അഷ്‌റഫ് കുന്നത്ത്, നൗഷാദ് റാവുത്തർ, സജി കുര്യാക്കോസ്, കെ.എ നിഷാദ് തുടങ്ങിയവർ പങ്കെടുത്തു