Sorry, you need to enable JavaScript to visit this website.

സജി ചെറിയാന്‍ തത്ക്കാലം രാജി വെക്കേണ്ടതില്ലെന്ന് സി.പി.എം

തിരുവനന്തപുരം- ഇന്ത്യന്‍ ഭരണഘടനയുമായി ബന്ധപ്പെട്ട പ്രസംഗത്തില്‍ വിവാദത്തിലായ മന്ത്രി സജി ചെറിയാന്‍ തല്‍ക്കാലം രാജി വെക്കേണ്ടതില്ലെന്ന് സി.പി.എമ്മില്‍ ധാരണയായതായി റിപ്പോര്‍ട്ട്. എ.കെ.ജി സെന്ററില്‍ ചേര്‍ന്ന സി.പി.എം അവയ്ലെബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. മന്ത്രി സജി ചെറിയാനും യോഗത്തില്‍ പങ്കെടുത്തിരുന്നു. 

മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും മറ്റ് കോണുകളില്‍ നിന്നും സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ താനെന്തിന് രാജി വെക്കണം, എന്ത് തെറ്റാണ് ചെയ്തത് എന്ന തരത്തിലായിരുന്നു സജി ചെറിയാന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അതേ മറുപടി തന്നെയാണ് എ.കെ.ജി സെന്ററില്‍ നിന്നും പുറത്തേക്ക് പോകവേ മാധ്യമ പ്രവര്‍ത്തകരോട് മന്ത്രി ആവര്‍ത്തിച്ചത്.
 
പത്തനംതിട്ടയില്‍ സി.പി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മല്ലപ്പള്ളിയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്നും തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നുവെന്നുമായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്. തൊഴിലാളികള്‍ക്ക് ഭരണഘടന യാതൊരുവിധ സംരക്ഷണവും നല്‍കുന്നില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

Latest News