അബുദാബി- കഴിവുള്ള വിദ്യാര്‍ഥികള്‍ക്ക് ഗോള്‍ഡന്‍ വിസകളും സ്‌കോളര്‍ഷിപ്പുകളും നല്‍കാനുള്ള ദുബായിയുടെ തീരുമാനം മികച്ച ഫലങ്ങള്‍ നേടുന്നതിന് വിദ്യാര്‍ഥികളെയും അവരുടെ മാതാപിതാക്കളെയും കൂടുതല്‍ പ്രചോദിപ്പിക്കുമെന്ന് വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
പരമ്പരാഗതമായി യു.എ.ഇ വിട്ട് വിദേശത്ത് പഠിക്കാന്‍ തെരഞ്ഞെടുക്കുന്ന നിരവധി വിദ്യാര്‍ഥികള്‍ ഇതോടെ യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തന്നെ തെരഞ്ഞെടുക്കുമെന്നതിനാല്‍ പ്രാദേശിക ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇത് വലിയ ഉത്തേജനമാകുമെന്ന് പ്രിന്‍സിപ്പല്‍മാരും മുതിര്‍ന്ന വ്യവസായ വിദ്യാഭ്യാസ വ്യവസായ എക്‌സിക്യൂട്ടീവുകളും അഭിപ്രായപ്പെട്ടു.
ഞായറാഴ്ച, ദുബായ് കിരീടാവകാശിയും ദുബായ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, മികച്ച ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ അംഗീകരിക്കുന്നതിനും പ്രതിഫലം നല്‍കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള സംരംഭം പ്രഖ്യാപിച്ചു.
അസാധാരണ പ്രതിഭയുളള പ്രവാസി വിദ്യാര്‍ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും 10 വര്‍ഷത്തെ റെസിഡന്‍സി വിസയും അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റി ശാഖകളില്‍ സാമ്പത്തിക കിഴിവുകളും ലഭിക്കും, എമിറാത്തി ഗ്രേഡ് 12 ലെ മികച്ച വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കും.
'യു.എ.ഇയിലെ സ്‌കൂളുകള്‍ ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസമാണ് വാഗ്ദാനം ചെയ്യുന്നത്. ഞങ്ങളുടെ വിദ്യാര്‍ഥികള്‍ക്ക് ആഗോളതലത്തില്‍ ഉയര്‍ന്ന റാങ്കുള്ള സര്‍വകലാശാലകളില്‍ സ്ഥാനങ്ങള്‍ ലഭിക്കുന്നു. ഈ സംരംഭം പ്രതിഭകളുടെ ചോര്‍ച്ച കുറക്കുമെന്ന് തഅലീം സി.ഇ.ഒ അലന്‍ വില്യംസന്‍ പറഞ്ഞു.