തിരുവനന്തപുരം-എ.കെ.ജി സെന്റർ ആക്രമിച്ചതിന് പിന്നിൽ കോൺഗ്രസ് തന്നെയാണ് എന്ന കാര്യത്തിൽ ഞങ്ങൾക്ക് സംശയമുണ്ടെന്ന് എം.എം മണി. നിയമസഭയിൽ അടിയന്തിര പ്രമേയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.കെ.ജി സെന്റർ ആക്രമണത്തിന് പിന്നിൽ കെ. സുധാകരനാണെന്നും മണി ആരോപിച്ചു. സുധാകരൻ വന്ന ശേഷമാണ് കേരളത്തിൽ രാഷ്ട്രീയ ആക്രമണങ്ങൾ വർധിച്ചത്. തന്നെ അന്യായമായി ജയിലിൽ അടച്ചവരാണ് യു.ഡി.എഫ് സർക്കാർ. ഇടുക്കിയിൽ ശല്യം ഒഴിഞ്ഞു എന്നാണ് അന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞത്. ഇ.പി ജയരാജനെ ആക്രമിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അദ്ദേഹത്തിന് പങ്കുണ്ട് എന്നാണ് യു.ഡി.എഫ് ആരോപിക്കുന്നതെന്നും എം.എം മണി പറഞ്ഞു.