മക്ക- മക്കയിലും പരിസര പ്രദേശങ്ങളിലും ചൊവ്വാഴ്ച വൈകുന്നേരത്തോടെ ശക്തമായ മഴ പെയ്തു. ആലിപ്പഴ വര്‍ഷത്തോടെയായിരുന്നു ചില പ്രദേശങ്ങളില്‍ മഴ. മസ്ജിദുല്‍ ഹറാം, അജ്‌യാദ്, മിസ്ഫല, കഅ്കിയ, ശൗഖിയ എന്നിവിടങ്ങളിലെല്ലാം സാമാന്യം ഭേദപ്പെട്ട മഴ പെയ്തു.
കനത്ത മഴ തുടരുന്ന അസീര്‍ പ്രവിശ്യയിലും തായിഫിലും ബുധനാഴ്ച വിദ്യാലായങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.