കൊച്ചി- പി.സി. ജോര്‍ജിന്റെ അറസ്റ്റില്‍ അസ്വാഭാവികതയുണ്ടെന്നും അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത് ജുഡീഷ്യറിയുടെ അന്തസ്സ് ഉയര്‍ത്തിയെന്നും റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ.
എതിര്‍ക്കുന്നവരെ പീഡനക്കേസില്‍ കുടുക്കുന്ന രാഷ്ട്രീയമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പോലീസിനെ അടിമകളാക്കി മാറ്റി അന്തസ്സായി ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കിയെന്നും അദ്ദേഹം വിമര്‍ശിച്ചു. ജനാധിപത്യമെന്ന പ്രക്രിയ ഇപ്പോള്‍ ഇവിടെ ഇല്ല. ഒരു പൗരനെ സംബന്ധിച്ചിടത്തോളം അതിലെ ഏറ്റവും വലിയ അവകാശം വിമര്‍ശനമാണ്.
വിമര്‍ശിക്കാനോ പ്രതിഷേധിക്കാനോ അവകാശമില്ല. രണ്ടും നഷ്ടപ്പെട്ട് കഴിഞ്ഞു. ഓടയില്‍നിന്നും മറ്റും ശേഖരിക്കുന്ന വെള്ളം പ്രതിഷേധക്കാര്‍ക്ക് നേരെ പ്രയോഗിക്കുകയാണ്. 'സന്ദേശം' എന്ന ചിത്രത്തില്‍ ശങ്കരാടി ഒരു ഉപദേശം കൊടുക്കുന്നുണ്ട്, ഒരു രാഷ്ട്രീയപ്രസ്ഥാനത്തെ എങ്ങനെ നശിപ്പിക്കാമെന്ന്.
ഒരു പെണ്ണ് കേസിലോ ഗര്‍ഭ കേസിലോ കുടുക്കണം പിന്നെ കൊള്ളാവുന്ന ഒരു ചെറുപ്പക്കാരനും ആ പ്രസ്ഥാനത്തിലേക്ക് വരില്ലെന്നാണ് ഉപദേശമായി നല്‍കുന്നത്. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളും ആ ചിത്രത്തില്‍ പറഞ്ഞ കാര്യങ്ങളും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നും കെമാല്‍ പാഷ പറഞ്ഞു.