ലോഡ്ജില്‍ രണ്ട് പെണ്‍കുട്ടികള്‍ അവശനിലയില്‍:   എംഡിഎംഎ  സാന്നിധ്യം, പോലീസ് കേസെടുത്തു 

തൃപ്പുണിത്തുറ- ബുധനാഴ്ച രാത്രി എറണാകുളം സൗത്തിലെ ലോഡ്ജ് മുറിയിലാണ് സംഭവം. ലോഡ്ജില്‍ രണ്ട് പെണ്‍കുട്ടികളെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെ വ്യാഴാഴ്ച ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചിരുന്നു. കോഴിക്കോട് സ്വദേശികളായ പെണ്‍കുട്ടികള്‍ ജോലിക്കായുള്ള അഭിമുഖത്തില്‍ പങ്കെടുക്കാന്‍ 27നാണ് എറണാകുളത്ത് എത്തിയത്.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ ശരീരത്തില്‍ വൈദ്യപരിശോധനയില്‍ എംഡിഎംഎയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എറണാകുളത്തെ സ്വകാര്യആശുപത്രിയിലെ തീവ്രചരിചരണവിഭാഗത്തില്‍ ചികിത്സയിലുള്ള യുവതിയുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തും. ഇവര്‍ക്ക് മയക്കുമരുന്ന് എങ്ങനെ ലഭിച്ചുവെന്നതിനെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.
പെണ്‍കുട്ടിയുടെ മൊഴി സെന്‍ട്രല്‍ പോലീസ് രേഖപ്പെടുത്തി. തനിക്ക് ഒന്നുംതന്നെ ഓര്‍മയില്ലെന്നാണ് യുവതി പറയുന്നത്. അതേസമയം കൂട്ടുകാരിക്കൊപ്പം യുവതിയെ ആശുപത്രിയിലെത്തിച്ച കാസര്‍കോട് സ്വദേശികളായ ആണ്‍ സുഹൃത്തുക്കളെ സെന്‍ട്രല്‍ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു.
 

Latest News