കോട്ടയം- മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് പി.സി ജോര്‍ജ്. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ വീണ്ടും ആരോപണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ് അദ്ദേഹം. കൊള്ളയില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കും പങ്കുണ്ട്. മുഖ്യമന്ത്രിക്ക് പിന്നാലെ വീണയും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചുവെന്നും പി.സി ജോര്‍ജ് ആരോപിച്ചു.
ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തില്‍ വന്‍ സാമ്പത്തിക റാക്കറ്റുണ്ട്. മുഖ്യമന്ത്രിക്കെതിരായ തന്റെ ആരോപണങ്ങള്‍ ശരിയാണോ അല്ലയോ എന്ന് ഇഡി തെളിയിക്കട്ടെ എന്നും പി.സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യം ചെയ്യുന്നവരെ അകത്താക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും തന്റെ ഭാര്യയുള്‍പ്പടെയുള്ളവരെ പ്രതിയാക്കാന്‍ നീക്കം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.
തിരുവനന്തപുരം:പീഡന കേസില്‍ പിസി ജോര്‍ജിന് ജാമ്യം. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം ഫസ്റ്റ് ക്‌സാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പിസിക്ക് ജാമ്യം നല്‍കിയത്. കേസില്‍ വാദം പൂര്‍ത്തിയായി രണ്ട് മണിക്കൂറിന് ശേഷമാണ് ജാമ്യ ഉത്തരവ് വന്നത്. എല്ലാ ശനിയാഴ്ചയും കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ പിസി ജോര്‍ജ് ഹാജരാകണം. കുറ്റ പത്രം നല്‍കുന്നത് വരെയും ഹാജരാകണം. പരാതിക്കാരിയെയോ കേസിലെ സാക്ഷികളെയോ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു.
അതേസമയം എല്ലാ പ്രശ്‌നങ്ങള്‍ക്കും പിന്നില്‍ ഫാരിസ് അബൂബക്കര്‍ ആണെന്നും മുഖ്യമന്ത്രിയുടെ വിദേശ ബന്ധങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കണമെന്നും ജാമ്യം ലഭിച്ച ശേഷം പിസി ജോര്‍ജ് ആരോപിച്ചു. മാധ്യമങ്ങളോടും അദ്ദേഹം ക്ഷമ ചോദിച്ചു.ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് സോളാര്‍ കേസിലെ പ്രതിയുടെ പരാതിയില്‍ പിസി ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ അഴിമതിക്കാരന്‍ ആണെന്നും സാമ്പത്തിക ഇടപാടുകള്‍ എല്ലാം മകള്‍ വീണ വിജയന്റെ ഒത്താശയോടെയാണെന്നും പിസി ജോര്‍ജ് ആരോപിച്ചു.
ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് പീഡന പരാതിയില്‍ പിസി ജോര്‍ജിനെ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സോളാര്‍ കേസിലെ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ലൈംഗീക താത്പര്യത്തോടെ തന്നെ കടന്ന് പിടിച്ചെന്നായിരുന്നു മൊഴി. ഐപിസി 354 പ്രകാരമാണ് പിസിക്കെതിരെ കേസെടുത്തിരിക്കുന്നത്.