Sorry, you need to enable JavaScript to visit this website.

പിടിച്ചെടുത്ത സ്വര്‍ണവും പണവും തിരികെ വേണമെന്ന് സ്വപ്‌നയുടെ ഹരജി

കൊച്ചി- നയതന്ത്രചാനല്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷില്‍ നിന്നു അന്വേഷണസംഘം പിടിച്ചെടുത്ത സ്വര്‍ണാഭരണങ്ങളും ഡോളറും തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹരജി. സ്വപ്ന സുരേഷ് നല്‍കിയ ഹരജി എന്‍.ഐ.എ കോടതി ഇന്നു പരിഗണിക്കും. ഇതു സംബന്ധിച്ച് ഹൈക്കോടതിയിലും സ്വപ്‌ന ഹരജി നല്‍കിയിരുന്നു.

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഒളിവില്‍ പോയ സ്വപ്നയെ, ബംഗളൂരുവില്‍നിന്നു പിടികൂടിയ ഘട്ടത്തിലാണ് അവരുടെ പക്കലുണ്ടായിരുന്ന 112 പവന്‍ സ്വര്‍ണവും 65 ലക്ഷം രൂപയും ഡോളറും എന്‍.ഐ.എ സംഘം പിടിച്ചെടുത്തത്. ഇതു തിരിച്ചുകിട്ടണമെന്നാണ് സ്വപ്നയുടെ ആവശ്യം.

തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും പിടിച്ചെടുത്ത സ്വര്‍ണാഭരണങ്ങളും പണവും തിരികെ നല്‍കണമെന്ന് സ്വപ്‌ന ഹരജിയില്‍ ആവശ്യപ്പെട്ടു.

 

Latest News