ഇടുക്കി- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേരെ ശാന്തന്‍പാറ പോലീസ് അറസ്റ്റ് ചെയ്തു. പൂപ്പാറ സ്വദേശി സനൂപ് (22), മറ്റൊരു പ്രതിയായ പ്രായപൂര്‍ത്തിയാകാത്ത 18 കാരനെയുമാണ് അറസ്റ്റ് ചെയ്തത്. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ സനൂപിനെ റിമാന്റ് ചെയ്തു.
പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ തൊടുപുഴ ജെ.ജെ കോടതിയില്‍ ഹാജരാക്കി. ഒരു വര്‍ഷം മുന്‍പാണ് പൂപ്പാറ സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. കേസില്‍ നേരത്തെ ഒരു പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. ശിശു സംരക്ഷണ വിഭാഗത്തിന്റെ സംരക്ഷണയില്‍ കഴിയുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം നടത്തിയ കൗണ്‍സിലിംഗിലാണ് ഇപ്പോള്‍ അറസ്റ്റിലായ പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. തുടര്‍ന്നാണ് പോലീസ് വീടുകളിലെത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.