അബുദാബി- പുതിയ ഇന്ധന വില പ്രഖ്യാപിച്ച് യു.എ.ഇ. പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ ഈ മാസം വര്‍ധനവ് വരുത്തി.
സൂപ്പര്‍ – 98 പെട്രോളിന് ജൂലൈയില്‍ 4.63 ദിര്‍ഹമായിരിക്കും വില. ജൂണില്‍ ഇത് 4.15 ദിര്‍ഹമായിരുന്നു. സ്‌പെഷ്യല്‍ 95 പെട്രോളിന്റെ വില 4.03 ദിര്‍ഹത്തില്‍നിന്നു 4.52 ദിര്‍ഹമാക്കിയിട്ടുണ്ട്. ഇപ്ലസ് പെട്രോളിന് 4.44 ദിര്‍ഹമായിരിക്കും ഇനി നല്‍കേണ്ടത്. കഴിഞ്ഞ മാസം ഇത് 3.96 ദിര്‍ഹമായിരുന്നു. ഡീസല്‍ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. ജൂണിലെ 4.14 ദിര്‍ഹമായിരുന്നു ഒരു ലിറ്റര്‍ ഡീസലിന്റെ വിലയെങ്കില്‍ ഇനി 4.76 ദിര്‍ഹം നല്‍കണം.