മക്ക - ഹജ് പെര്‍മിറ്റില്ലാത്തവരെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കടത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ആറു മാസം വരെ തടവും 50,000 റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കടത്താന്‍ ശ്രമിക്കുന്ന ഓരോ തീര്‍ഥാടകനും ആറു മാസം വരെ തടവും 50,000 റിയാല്‍ വരെ പിഴയും തോതിലാണ് ഡ്രൈവര്‍ക്ക് ശിക്ഷ ലഭിക്കുക. നിയമ ലംഘകരെ കടത്തി കുടുങ്ങുന്ന വിദേശിയെ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം സൗദിയില്‍ നിന്ന് നാടുകടത്തും. പുതിയ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് നിയമാനുസൃത കാലത്തേക്ക് ഇത്തരക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും. പെര്‍മിറ്റില്ലാത്തവരെ കടത്താന്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ കോടതി വിധി പ്രകാരം കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.