Sorry, you need to enable JavaScript to visit this website.

ഓഫീസ് ആക്രമിച്ചത് കുട്ടികൾ, അവരോട് ദേഷ്യമില്ലെന്ന് രാഹുൽ ഗാന്ധി

കൽപറ്റ- വയനാട്ടിൽ തന്റെ എം.പി ഓഫിസ് ആക്രമിച്ച എസ്.എഫ്.ഐ പ്രവർത്തകരോട് ദേഷ്യമില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സംഭവിച്ചത് നിർഭാഗ്യകരമാണെന്നും എസ്.എഫ്.ഐ കുട്ടികളോട് ദേഷ്യമില്ലെന്നും രാഹുൽ പറഞ്ഞു. കൽപറ്റ ഓഫിസ് സന്ദർശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കൽപറ്റയിലെ എന്റെ ഓഫിസ് കുട്ടികളാണ് ആക്രമിച്ചത്, അവരോട് ദേഷ്യമില്ല. ആക്രമിച്ച കുട്ടികളോടു ക്ഷമിക്കുന്നു. നിരുത്തരവാദപരമായാണ് അവർ പെരുമാറിയത്. പ്രത്യാഘാതം അവർ തിരിച്ചറിഞ്ഞിട്ടുണ്ടാകില്ല. എന്റെ ഓഫിസ് വയനാട്ടിലെ ജനങ്ങളുടേതാണ്. സംഭവിച്ചതു നിർഭാഗ്യകരമാണ്. അക്രമം ഒന്നിനും പരിഹാരമല്ല. ഓഫിസ് ഉടൻ തുറക്കും. ബി.ജെ.പിയും ആർ.എസ്.എസും വിദ്വേഷത്തിന്റെ സാഹചര്യമുണ്ടാക്കുന്നുവെന്നും അത് കോൺഗ്രസിന്റെ തത്വശാസ്ത്രമല്ലെന്നും രാഹുൽ പറഞ്ഞു.

Latest News