തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കെതിരെ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. വേട്ടായാടപ്പെടുന്നത് സ്ത്രീയായത് കൊണ്ടാണ് ആരോപണങ്ങള്‍ ഏതറ്റം വരെയും കൊണ്ടുപോകുന്നതെന്ന് ആര്യ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഐടി സംരംഭകയായ വീണയ്‌ക്കെതിരെ ഒരു പെറ്റി കേസ് പോലും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇവയെല്ലാം വെള്ളത്തില്‍ വരച്ച വര പോലെയാണെന്നും വീണ വിജയനെന്ന സ്ത്രീയെ തകര്‍ക്കാമെന്ന് വ്യാമോഹിക്കുന്നവര്‍ തളര്‍ന്ന് പോവുകയുള്ളൂ എന്ന് ആര്യാ തന്റെ പോസ്റ്റില്‍ കുറിച്ചു.
'ഇക്കണ്ട ആരോപണങ്ങള്‍ എല്ലാം വെള്ളത്തില്‍ വരച്ച വരപോലെ ആകുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇതൊന്നും കൊണ്ട് വീണ വിജയനെന്ന സ്ത്രീയെ തകര്‍ക്കാമെന്നോ തളര്‍ത്താമെന്നോ വ്യാമോഹിക്കുന്നവര്‍ തളര്‍ന്ന് പോവുകയേ ഉള്ളു' ആര്യ ഫേസ്ബുക്കില്‍ കുറിച്ചു.
കേരളത്തില്‍ മുന്‍കാല വിവാദങ്ങളില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തി ഹരമാക്കുന്നത് പോലെയാണ് വീണയുടെ പേര് എടുത്ത് ഉപയോഗിക്കപ്പെടുത്തിരിക്കുന്നതെന്ന് ആര്യ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. 'വിവാദത്തിന്റെ ഒരു വശത്ത് ഇടതുപക്ഷത്തുള്ള ഏതെങ്കിലും സ്ത്രീ ഉണ്ടെങ്കില്‍ ആ ഹരം അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തും. നിഷ്പക്ഷരെന്നും പുരോഗമനവാദികളെന്നും ലിബറലുകള്‍ എന്നുമൊക്കെ ലേബലൊട്ടിച്ച് അവതരിക്കുന്നവര്‍ സെലക്ടീവായി മാത്രമേ പ്രതികരിക്കു എന്ന അപഹാസ്യമായ കാഴ്ചയും ഈയിടെയായി കാണാം' ആര്യ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.മേയര്‍ ആര്യ രാജേന്ദ്രന്‍