മക്ക - ഹജ് ബുക്കിംഗ് റദ്ദാക്കാന്‍ പിഴകള്‍ ബാധകമാണെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ബുക്കിംഗ് പ്രകാരമുള്ള പണമടക്കുന്നതിനു മുമ്പാണ് ബുക്കിംഗ് റദ്ദാക്കുന്നതെങ്കില്‍ പിഴകളൊന്നും നല്‍കേണ്ടതില്ല. തങ്ങള്‍ക്ക് അനുവദിക്കപ്പെട്ട പാക്കേജ് അനുസരിച്ച് പണമടച്ച ശേഷം ആഭ്യന്തര മന്ത്രാലയം ഹജ് പെര്‍മിറ്റ് നിരാകരിക്കുന്ന പക്ഷം ഓരോ തീര്‍ഥാടകനില്‍നിന്നും 28.75 റിയാല്‍ തോതില്‍ ഈടാക്കും. കൂടാതെ പണം തിരികെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള ബാങ്ക് ഫീസ് ആയി 8.05 റിയാലും പിടിക്കും. ശേഷിക്കുന്ന തുക ഹജ് അപേക്ഷകരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കും.
പാക്കേജ് അനുസരിച്ച പണമടച്ച് ഹജ് പെര്‍മിറ്റ് നേടിയ ശേഷം ദുല്‍ഹജ് ഒന്നിനാണ് ബുക്കിംഗ് റദ്ദാക്കുന്നതെങ്കില്‍ ഓരോ തീര്‍ഥാടകനും 71.75 റിയാല്‍ തോതില്‍ പിഴ നല്‍കേണ്ടിവരും. കൂടാതെ പണം തിരികെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള ബാങ്ക് ഫീസ് ആയി 8.05 റിയാലും പിടിക്കും. പെര്‍മിറ്റിന്റെ പ്രിന്റൗട്ട് എടുത്ത ശേഷം ദുല്‍ഹജ് രണ്ടിനാണ് ബുക്കിംഗ് റദ്ദാക്കുന്നതെങ്കില്‍ പാക്കേജ് അനുസരിച്ച പണത്തിന്റെ 30 ശതമാനവും ദുല്‍ഹജ് മൂന്നിനാണ് റദ്ദാക്കുന്നതെങ്കില്‍ പാക്കേജ് അനുസരിച്ച പണത്തിന്റെ 40 ശതമാനവും ദുല്‍ഹജ് നാലിനാണ് റദ്ദാക്കുന്നതെങ്കില്‍ പാക്കേജ് അനുസരിച്ച പണത്തിന്റെ 50 ശതമാനവും ദുല്‍ഹജ് അഞ്ചിനാണ് റദ്ദാക്കുന്നതെങ്കില്‍ അടച്ച പണത്തിന്റെ 60 ശതമാനവും ദുല്‍ഹജ് ആറിനാണ് റദ്ദാക്കുന്നതെങ്കില്‍ അടച്ച പണത്തിന്റെ 70 ശതമാനവും പിടിക്കും. ദുല്‍ഹജ് ഏഴിനാണ് ബുക്കിംഗ് റദ്ദാക്കുന്നതെങ്കില്‍ പണമൊന്നും തിരികെ ലഭിക്കില്ലെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.