Sorry, you need to enable JavaScript to visit this website.

മകളെ പറ്റി പറഞ്ഞാൽ ഞാൻ കിടുങ്ങിപ്പോകുമെന്ന് വിചാരിച്ചോ-മുഖ്യമന്ത്രി

തിരുവനന്തപുരം- മകളെ പറ്റി പറഞ്ഞാൽ ഞാൻ വല്ലാതെ കിടുങ്ങിപ്പോകുമെന്ന് നിങ്ങൾ വിചാരിച്ചോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. നിയമസഭയിൽ അടിയന്തര പ്രമേയത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സത്യവിരുദ്ധമായ കാര്യങ്ങൾ പറയരുതെന്നും അത്തരം കാര്യങ്ങൾ മനസിൽ വെച്ചാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയമായ കാര്യങ്ങൾ പറയണം. വെറുതെ വീട്ടിൽ കഴിയുന്ന ആളുകളെ പറ്റി ആക്ഷേപം ഉന്നയിക്കുന്ന സ്ഥിതിയുണ്ടാകരുത്. ഞങ്ങൾ തെറ്റ് ചെയ്താൽ അത് ചൂണ്ടിക്കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Latest News