തിരുവനന്തപുരം- സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെങ്കിൽ ഒരു വക്കീൽ നോട്ടീസ് എങ്കിലും അയക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എന്തുകൊണ്ടാണ് തയ്യാറാകാത്തത് എന്ന് ആർ.എം.പി നേതാവ് കെ.കെ രമ. ലജ്ജിക്കാൻ പോലും അറിയാത്ത സർക്കാറായി പിണറായി വിജയന്റെ സർക്കാർ മാറിയിരിക്കുന്നു. ഇത്തരത്തിൽ ഗൗരവമേറിയ ആരോപണം വന്നിട്ടും രാജിവെക്കാത്ത മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്. ദുബായിൽനിന്ന് കേരളത്തിലേക്ക് ഈത്തപ്പഴവും ഖുർആനും കയറ്റി അയക്കുന്നതിനുള്ള കൊറിയർ സർവീസ് നടത്തുന്ന ഏജൻസിയായി സർക്കാർ മാറിയോ എന്നും രമ ചോദിച്ചു.