തിരുവനന്തപുരം- കേരളത്തിൽ കോൺഗ്രസിനും ബി.ജെ.പിക്കും യു.ഡി.എഫിനും വേണ്ടത് പിണറായി വിജയന്റെ തലയാണെന്ന് പി. ബാലചന്ദ്രൻ എം.എൽ.എ. നിയമസഭയിൽ അടിയന്തര പ്രമേയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാഫി പറമ്പിൽ നിയമസഭയിൽ പൊട്ടിച്ച ദം ബിരിയാണിയിൽ വിഷബാധയുണ്ടെന്നും ബാലചന്ദ്രൻ പറഞ്ഞു. സർക്കാറിനെ മാതൃകപരമായി വിമർശിക്കുന്നതിൽ അർത്ഥമുണ്ട്. ഈ സർക്കാറിനെ ജനങ്ങൾക്കിടയിൽ അപകീർത്തിപ്പെടുത്താനുള്ള അവസാന ശ്രമമാണ് നടക്കുന്നത്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തതിനെ ആ നിമിഷം തന്നെ പാർട്ടി തള്ളിപ്പറഞ്ഞു. അടിയന്തര പ്രമേയത്തിന്റെ സംവിധായകൻ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനും നിർമാതാവ് വി.ഡി സതീശനാണെന്നും ബാലചന്ദ്രൻ ആരോപിച്ചു.